സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ എവിടെയും റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. മലബാർ മേഖലയിൽ ഇന്ന് രാവിലെ മുതൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടുകയും ചെയ്തിരുന്നു. വടക്കൻ ജില്ലകളിൽ വരും മണിക്കൂറിൽ അതി തീവ്രമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Post a Comment