നാശം വിതച്ച്‌ കാലവര്‍ഷം ; കണ്ണൂര്‍ പ്ലാസയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു; വീഡിയോ



കണ്ണൂര്‍ : കണ്ണൂരില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കണ്ണൂര്‍ പ്ലാസ്സയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീണു .

രണ്ട് കാറുകള്‍ക്കും ഒരു ഓട്ടോയ്ക്കും മുകളിലുമാണ് മരം വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു . കാറിലുണ്ടായിരുന്ന ഇരിക്കൂര്‍ സ്വദേശിനി വത്സലയ്ക്കാണ് പരിക്കേറ്റത് .



അതിനിടെ കണ്ണൂര്‍ സിറ്റി നാലുവയലില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. താഴത് ഹൗസില്‍ ബഷീര്‍ ആണ് മരിച്ചത് .വീടിനു മുന്നിലെ വെള്ളക്കെട്ടില്‍ കാല്‍ വഴുതിവീണാണ് അപകടം സംഭവിച്ചത്.തുടര്‍ച്ചയായി മഴ പെയ്യുന്നതോടൊപ്പം പലയിടങ്ങളിലും വീടുകള്‍ക്കും മറ്റും നാശ സഷ്ടം സംഭവിച്ചു . നിലവില്‍ ഇന്നും നാളെയും ജില്ലയില്‍ ഒരഞ്ചു അലെര്‍ട് ആണ്.

Post a Comment

Previous Post Next Post