മുണ്ടയ്ക്കൽ ബസ് ജീവനക്കാരെ നാട്ടുകാർ അനുമോദിച്ചു



അരിവിളഞ്ഞപൊയിൽ - തളിപ്പറമ്പ് റൂട്ടിലോടുന്ന മുണ്ടയ്ക്കൽ ബസ് ജീവനക്കാരായ ഡ്രൈവർ ജീൻസൺ കാപ്പിമല, കണ്ടക്ടർ ശരത് അരിവിളഞ്ഞപൊയിൽ എന്നിവരെ അരിവിളഞ്ഞപൊയിൽ സെന്റ് തോമസ് പള്ളിയുടെ ആഭിമുഖ്യത്തിൽ അഭിനന്ദനങ്ങൾ നല്കി അനുമോദിച്ചു. ജൂലൈ17 തിങ്കളാഴ്ച രാവിലെ അരിവിളഞ്ഞപൊയിലിൽ നിന്ന് ആലക്കോട് വഴി തളിപ്പറമ്പ യിലേക്ക് നടത്തിയ സർവ്വീസിൽ ഒടുവള്ളിയിൽ നിന്ന് കയറിയ നടുവിൽ സ്വദേശിയായ യാത്രക്കാരന് ദേഹാസ്വസ്ഥം അനുഭവപ്പെടുകയും ഈ അവസരത്തിൽ മറ്റൊന്നും ഓർക്കാതെ ഉടൻതന്നെ മറ്റു സ്റ്റോപ്പുകൾ ഒഴിവാക്കി തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലേക്ക് പായുകയും ബസ് ട്രിപ്പിനേക്കാൾ മനുഷ്യജീവന് വില കല്പിക്കുകയും ചെയ്ത മുണ്ടയ്ക്കൽ ബസ് ജീവനക്കാരുടെ പ്രവർത്തനം വളരെയധികം പ്രശംസനീയമാണ്. ചടങ്ങുകൾക്ക് അരിവിളഞ്ഞപൊയിൽ പള്ളി വികാരി റവ.ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഇടവകാ കോർഡിനേറ്റർ ശ്രീ. ബിജു തൈത്തോട്ടം, കൈക്കാരന്മാരായ ശ്രീ. ജോബി ചെമ്മരപ്പള്ളി, ശ്രീ. ബേബി ഓലിക്കരോട്ട്, ശ്രീ. സിബി കുറ്റിവേലിൽ, ശ്രീ. ടോമി പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post