ഇന്ന് കര്‍ക്കിടക വാവുബലി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്
ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ക്ക്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്ബൂതിരിയാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കൗണ്ടറുകളും വഴിപാട്, പ്രസാദ കൗണ്ടറുകളും തുറന്നിട്ടുണ്ട്. സുരക്ഷക്കായി പൊലീസ്, അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങിന്‍റെ ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഇരുപത്തിയയ്യരിത്തോളം പേരാണ് ബലി കര്‍മങ്ങള്‍ക്കായി തിരുന്നാവായയിലെത്തുക. വിപുലമായ സൗകര്യങ്ങള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ത്രിമൂര്‍ത്തികള്‍ സംഗമിയ്ക്കുന്ന സ്ഥലം എന്നതാണ് തിരുന്നാവായയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രാധാന്യം കൂടാനുള്ള പ്രധാന കാരണം. 11 കാര്‍മികളാണ് ബലി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Post a Comment