കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്



നടുവിൽ: മലയോര ഹൈവേയിൽ മണ്ടളത്ത് കാറു കൾ കൂട്ടിയിടിച്ച് ആലക്കോട് സ്വദേശികൾ അടക്കം എട്ടു പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണി യോടെ മണ്ടളം പെട്രോൾ പമ്പിനു സമീപമാണ് അപകടം. പേരാവൂരിൽ നിന്ന് ആലക്കോ ട്ടേക്ക് മടങ്ങുകയായിരുന്ന സി. പി.എം നേതാക്കൾ ഉൾപ്പെടെ യുള്ളവർ സഞ്ചരിച്ച കാറും ആലക്കോട് ഭാഗത്ത് നിന്ന് ചെമ്പേരിയിലേക്ക് പോവുകയാ യിരുന്ന ഗായക സംഘം സഞ്ച രിച്ച് കാറുമാണ് കൂട്ടിയിടിച്ചത്. സി.പി.എം തേർത്തല്ലി ലോക്കൽ സെക്രട്ടറി പെരുവട്ടത്തെ കെ. രാമചന്ദ്രൻ, രയരോത്തെ ജോസ് പുള്ളീറ്റ്, കെ. ഹരീഷ്, ആൽബം സിംഗർ റാഫി ആലക്കോട്, സാനിമ കാഞ്ഞങ്ങാട്,നീലേശ്വരം സ്വദേശികളായ ലതിക, സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്.


തളിപ്പറമ്പ് സഹകരണ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ് പരിക്കേറ്റവർ. ഇതിൽ റാഫിയുടെ പരിക്ക് സാരമുള്ളതാണ്. പരിയാരം മെഡിക്കൽ കോളേജിൽ ഐ. സി.യുവിൽ ചികിത്സയിൽ കഴി യുന്ന റാഫി അപകട നില തരണം ചെയ്തിട്ടുണ്ട്. ചെമ്പേരി ലയൺസ് ക്ലബിന്റെ പരിപാടിക്ക് പോവുകയായി രുന്നു റാഫി ഉൾപ്പെട്ട ഗായക സംഘം. തൊക്കിലങ്ങാടിയിൽ അന്തരിച്ച പരപ്പ് സ്വദേശി സിസ്റ്റർ ലിസി കുഴിവേലിക്ക് അന്ത്യോപചാരം അർപ്പിച്ച് മടങ്ങു ക യാ യി രുന്നു സി. പി.എം പ്രവർത്തകർ. ഇടി യുടെ ആഘാതത്തിൽ ഇരു കാറുകളുടെയും മുൻ വശം തകർന്നു. സീറ്റ് ബെൽറ്റ് ധരിച്ചി രുന്നതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത് 

Post a Comment

Previous Post Next Post