നടുവിൽ: കൊല്ലം ബൈപാസിൽ
കല്ലുംതാഴം ജങ്ഷനിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ന്യൂനടുവിൽ താവുകുന്ന് ഒഴുകിൽ വീട്ടിൽ അരുൺ ആണ് (26) മരിച്ചത്.എറണാകുളത്താണ് ജോലി ചെയ്യുത് വരുകയിരുന്നു ശനിയാഴ്ച പകൽ 10.15നായിരുന്നു അപകടം. എറണാകുളത്തുനിന്ന് സ്കൂട്ടറിൽ തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു അരുൺ. കൊട്ടാരക്കര ഭാഗത്തുനിന്നെത്തിയ ബസ് കല്ലുംതാഴം ജങ്ഷനിൽ ബൈപാസിലേക്കു കയറുന്നതിനിടെയായിരുന്നു അപകടം. തെറിച്ചുവീണ അരുണിന്റെ തുടയിലൂടെ ബസിന്റെ മുൻചക്രങ്ങൾ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപ്രതിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരിച്ചു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. അച്ഛൻ:ലോഹിതാക്ഷൻ. അമ്മ ഷീല, സഹോദരി ആര്യ.

Post a Comment