ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻസ്, റോബോട്ടിക്‌സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്‌നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.
ആര്‍ ബിന്ദു പറഞ്ഞു. ജില്ലയിലെ മലയോര മേഖലയില്‍ ആരംഭിച്ച ആദ്യത്തെ സര്‍ക്കാര്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നടുവില്‍ ഗവ. പോളിടെക്‌നിനിക് കോളേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
യുവ മസ്തിഷ്‌കങ്ങളില്‍ രൂപം കൊള്ളുന്ന പുത്തൻ ആശയങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി വൈജ്ഞാനിക ആകാശത്തേക്ക് പറത്തി വിടാനുതകുന്ന ഭൗതിക, അക്കാദമിക സാഹചര്യങ്ങള്‍ ഒരുക്കണമെന്ന ആഗ്രഹമാണ് സര്‍ക്കാറിനെ നയിക്കുന്നത്. അതിനായി മികച്ച വര്‍ക്ക്‌ഷോപ്പുകളും ലാബുകളും പോളിടെക്‌നിക്കുകള്‍ക്ക് നല്‍കി വരികയാണ്. നൂതനമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യങ് ഇന്നവേറ്റര്‍ പ്രോഗ്രാം എന്ന പേരില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതികള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യസ മേഖലയില്‍ അവികസിതമായ സ്ഥിതി നിലനില്‍ക്കുന്ന പ്രദേശങ്ങളായ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നടുവില്‍ പോളിടെക്‌നിക്ക് സാക്ഷ്തകരിക്കുന്നതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സഹായം വളരെ വലുതാണെന്നും കക്ഷിരാഷ്ട്രീയമന്നേ എല്ലാവരും ഇക്കാര്യത്തില്‍ ഒത്ത് ചേര്‍ന്നുവെന്നും എം എല്‍ എ പറഞ്ഞു.
പോളിടെക്‌നിക് കോളേജിന് സ്ഥലം വിട്ടുനല്‍കിയ ടി പി ഭാര്‍ഗവി അമ്മ, കോളേജ് യഥാര്‍ഥ്യമാവാൻ പ്രയത്‌നിച്ച മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ പി കേശവൻ മാസ്റ്റര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എം സി പ്രകാശൻ എന്നിവരെ മന്ത്രി ആദരിച്ചു. ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യാതിഥിയായി.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എം എസ് രാജശ്രീ മുഖ്യ പ്രഭാഷണവും സീനിയര്‍ ജോയിന്റ് ഡയരക്ടര്‍ ഡോ. എം രാമചന്ദ്രൻ ആമുഖ പ്രസംഗവും നടത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തൈയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളില്‍, തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, നടുവില്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി എച്ച് സീനത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോഷി കണ്ടത്തില്‍, എം വി വഹീദ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയരക്ടര്‍ ജെഎസ് സുരേഷ് കുമാര്‍, കണ്ണൂര്‍ ജി പി ടി സി പ്രിൻസിപ്പല്‍ എം സി പ്രകാശൻ, മട്ടന്നൂര്‍ ജി പി ടി സി പ്രിൻസിപ്പല്‍ പ്രമോദ് ചാത്തമ്ബള്ളി, നടുവില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് വി പുരുഷോത്തമൻ, നടുവില്‍ ജിപി ടി സി പ്രിൻസിപ്പല്‍ കെ എം ഷിഹാബുദ്ദീൻ, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment