തൊഴിലുറപ്പ് തൊഴിലാളി തോട്ടില്‍ വീണ് മരിച്ചു

 




തളിപ്പറമ്പ് (കണ്ണൂര്‍): പട്ടുവം അരിയില്‍ തോട്ടില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്.


തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്ബോള്‍ വഴുതി വീണാണ് അപകടം. നിറയെ വെള്ളമുള്ള തോട്ടില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ അരകിലോമീറ്റര്‍ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

Post a Comment

Previous Post Next Post