ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ആംബുലന്‍സുകളിലും ജിപിഎസ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം

 


തിരുവനന്തപുരം: ഒക്ടോബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ആംബുലൻസുകളിലും ജിപിഎസ് നിര്‍ബന്ധമാക്കാൻ നിര്‍ദേശം. ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളും കര്‍ശനമാക്കും.


സംസ്ഥാനത്ത് എഐ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജിപിഎസ് സംബന്ധിച്ച വിവരങ്ങള്‍ ഗതാഗത മന്ത്രി ആന്റണി രാജു പുറത്തുവിട്ടിട്ടുണ്ട്.


ഇൻസൈറ്റ് പദ്ധതിക്ക് കീഴില്‍ ആംബുലൻസ് ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയിലാണ് മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആംബുലൻസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത്.


അതേസമയം, ആംബുലൻസ് ഡ്രൈവര്‍മാരുടെ പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ്, യൂണിഫോം എന്നീ ആവശ്യങ്ങളും ഉടൻ നടപ്പാക്കുന്നതാണ്. അതിനോടൊപ്പം മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ആംബുലൻസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും ഉറപ്പുവരുത്തും. ആംബുലൻസുകള്‍ കളര്‍ കോഡ് പാലിക്കുന്നതിനോടൊപ്പം, അനാവശ്യ ലൈറ്റുകളും, ഹോണുകളും ഉള്‍പ്പെടെയുള്ള എക്സ്ട്രാ ഫിറ്റിംഗുകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്

Post a Comment

Previous Post Next Post