കണ്ണൂർ സിറ്റിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു



കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് വീട്ടിൽ ബഷീർ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം. ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. 

ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വിവിധ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശമുണ്ടായി. ത​ല​ശ്ശേ​രി താ​ലൂ​ക്കി​ല്‍ ഒ​രു വീ​ട് പൂ​ര്‍ണ​മാ​യും ര​ണ്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു. പ​ടു​വി​ലാ​യി ചാ​മ്പാ​ട് കു​ശ​ല​കു​മാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ര​യ​ങ്ക​ണ്ടി വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ര്‍ന്ന​ത്. ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. മ​രം ക​ട​പു​ഴ​കി വീ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ബ്ലി​ക് സ്കൂ​ളി​ലെ ക​ഞ്ഞി​പ്പു​ര ത​ക​ർ​ന്നു. 

Post a Comment

Previous Post Next Post