മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയുടെ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ ഉൾപ്പെട്ട ആളാണെങ്കിൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. മാതാവിന്റെ ജാതിയുടെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ബികോം വിദ്യാർഥിനിയുടെ ആവശ്യം പരിഗണിക്കൻ കിർത്താഡ്സിന് കോടതി നിർദ്ദേശം നൽകി.

Post a Comment