കണ്ണൂരിൽ വാഹനാപകടം; 8 വയസുകാരന് ദാരുണാന്ത്യം, പിതാവ് ഗുരുതരാവസ്ഥയിൽ

 


കണ്ണൂർ പാനൂർ പുത്തൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ഹാദി ഹംദാനാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ കൂട്ടി മരണപ്പെട്ടിരുന്നു. ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഹാദി ഹംദാൻ.

Post a Comment

Previous Post Next Post