സംസ്ഥാനത്തെ സ്കൂളുകളിൽ ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷനിൽ പരാതി ലഭിച്ചതോടെയാണ് സർക്കാര്‍ ഉത്തരവിറക്കിയത്.
Post a Comment