വിവാഹം കഴിഞ്ഞ് ആറാം ദിവസം അപകടം; നവവധു ബൈക്കില്‍ ലോറിയിടിച്ച്‌ മരിച്ചു

 


പാലക്കാട് : വിവാഹം കഴിഞ്ഞ് ആറാം ദിവസമുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വെച്ച്‌ കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്.


ജൂലൈ നാലാം തീയതിയാണ് അനീഷയും ഷക്കീറും വിവാഹിതരായത്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തി കോയമ്ബത്തൂരിലെ ഷക്കീറിന്‍റെ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം ഉണ്ടായത്. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷക്കീറിനെ പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഇന്ന് ‌11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്ബത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ഇരുചക്രവാഹനത്തില്‍ അതേ ദിശയില്‍ സഞ്ചരിച്ച കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു.


നിര്‍ത്തിയിട്ട കണ്ടെയ്നര്‍ മുന്നോട്ട് എടുക്കുന്ന സമയം ദമ്ബതികള്‍ ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. കസബ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post