ജൂ​ണി​ലെ റേ​ഷ​ൻ ഇന്നും വാങ്ങാം

 


തി​രു​വ​ന​ന്ത​പു​രം: ജൂ​ണി​ലെ റേ​ഷ​ൻ ‌ശ​നി​യാ​ഴ്ച കൂ​ടി വി​ത​ര​ണം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഇ ​പോ​സ് മെ​ഷീ​നു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്.


ഇ-​ഡി​സ്ട്രി​ക്റ്റ്, ഇ-​ഗ്രാ​ന്‍റ്​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ആ​ധാ​ർ ഓ​ത​ന്‍റി​ക്കേ​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ആ​ധാ​ർ ഓ​ത​ന്‍റി​ക്കേ​ഷ​നി​ൽ വേ​ഗ​ത കു​റ​വ് നേ​രി​ട്ട​തെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​ൽ ചി​ല​ർ​ക്കെ​ങ്കി​ലും റേ​ഷ​ൻ വാ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തു പ​രി​ഗ​ണി​ച്ച് ജൂ​ണി​ലെ റേ​ഷ​ൻ ജൂലൈ ഒന്നിനും വി​ത​ര​ണം ചെ​യ്യും.


സം​സ്ഥാ​ന​ത്തെ 2023 മെ​യ് മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണ​ത്തോ​ത് 80.53 ശ​ത​മാ​ന​മാ​യി​രു​ന്നു. ജൂ​ൺ 30 വൈ​കി​ട്ട് 6.50 വ​രെ​യു​ള്ള റേ​ഷ​ൻ വി​ത​ര​ണ തോ​ത് 79.08 ശ​ത​മാ​ന​മാ​ണ്. 8.45 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ൾ 30ന് ​സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വാ​ങ്ങി.

Post a Comment

Previous Post Next Post