75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്‌റ്റിൽ

 




കൊല്ലം : കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്.

മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ പണം തട്ടിയത്. 75 വയസ്സുകാരനായ പരാതിക്കാരന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്.


11 ലക്ഷം രൂപ തട്ടിയെടുത്തശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടുവെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഈ മാസം പതിനെട്ടിനാണ് പരവൂർ പൊലീസിൽ വയോധികൻ പരാതി നൽകുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്‌തു.

Post a Comment

Previous Post Next Post