റബര്‍ വില 300 രൂപയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

 


ഡല്‍ഹി: റബറിന്‍റെ വില 300 രൂപയാക്കി ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍.

ഡീന്‍ കുര്യാക്കോസ് എംപിക്ക് ലോക്സഭയില്‍ രേഖാമൂലം നലകിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇറക്കുമതി നിയന്ത്രിക്കാന്‍ റബ്ബറിന്റെ കസ്റ്റംസ് തീരുവയില്‍ പത്ത് ശതമാനം വര്‍ധന വരുത്തിയതായും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.


തീരുവ 20ല്‍ നിന്ന് 30 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇറക്കുമതി ചെയ്ത റബര്‍ ആറ് മാസത്തിനകം തന്നെ ഉപയോഗിക്കണം. കോമ്ബൗണ്ട് റബറിന്‍റെ കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 25 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post