കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പെരിങ്ങോം ഓലയമ്പാടിയില്‍, രേഖപെടുത്തിയത് 260mm ; രണ്ടാമത് കാസര്‍ഗോഡ് വെള്ളരിക്കുണ്ട് മേഖലയില്‍, ലഭിച്ചത് 240.5 mm മഴ, ആലക്കോട് മണക്കടവ് മേഖലയിൽ ലഭിച്ചത് 201 മില്ലി മീറ്റർ

 


ചെറുപുഴ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പെരിങ്ങോം ഓലയമ്പാടി മേഖലയിലാണ്. ഇവിടെ ലഭിച്ചത് 260mm മഴയാണ്. ഇത് റെഡ് അലര്‍ട്ടിന് മുകളിലുള്ള കണക്ക് പ്രകാരമാണ് മഴ ലഭിച്ചത്. 

സംസ്ഥാനത്ത് രണ്ടാമത് ഏറ്റവും  കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് വെള്ളരിക്കുണ്ട് മേഖലയിലാണ്‌. ഇവിടെ ലഭിച്ചത് 240.5 mm മഴയാണ്‌.

ആലക്കോട് മണക്കടവ് മേഖലയിൽ ലഭിച്ചത് 201 മില്ലി മീറ്റർ അതിശക്തമായ മഴയാണ് ഈ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്

ഈ മേഖലകളില്‍ വരും മണിക്കൂറുകളിലും അതിതീവ്രമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Post a Comment

Previous Post Next Post