തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളില്‍ ഇ ഡി അന്വേഷണം നടത്തും. ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്തതോടെയാണ് ഇഡി അന്വേഷണത്തിന് എത്തുന്നത്.
അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകള്‍ ഇഡി അറിയിക്കേണ്ടതുണ്ട്. ലഭിച്ച വിവരം വിജിലൻസ് ഇഡിയെ അറിയിക്കും
തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഷെറിൻ ഐസകാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. അപകടത്തില്‍ പരുക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ നടത്തുന്നതിന് 3000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പണം നല്‍കാതിരുന്നതിനാല്‍ ശസ്ത്രക്രിയ പലതവണ മാറ്റിവെച്ചിരുന്നു.
നേരത്തെയും ഡോക്ടര്‍ ഷെറിൻ ഐസകിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പണം നല്‍കുന്നവര്‍ക്ക് മാത്രമായിരുന്നു ഇയാള്‍ ചികിത്സ നല്‍കിയിരുന്നത്. ഓട്ടുപാറയിലെ ഡോക്ടറുടെ ക്ലിനിക്കിന് സമീപമുള്ള മെഡിക്കല്‍ ഷോപ്പ് വഴിയാണ് കൈക്കൂലി പണം ഉറപ്പിക്കുന്നത്. ഡോക്ടറെ കാണാനുള്ള ബുക്കിംഗും ഫീസുമൊക്കെ ഉറപ്പിക്കുന്നതും ഇതേ മെഡിക്കല്‍ ഷോപ്പ് വഴിയാണ്.

Post a Comment