സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ നടപടി. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25% തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ ഉത്തരവ് പുറപ്പെടുവിക്കും. ആശ്രിതർക്ക് കുടുംബ പെൻഷൻ ആനുകൂല്യമുണ്ടെങ്കിൽ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല.

Post a Comment