തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശിനി സോനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.
പതിനാല് ദിവസം മുൻപായിരുന്നു സോനയുടെ വിവാഹം കഴിഞ്ഞത്. കാട്ടാക്കടയിലെ ഒരു ആധാരം എഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയാണ് സോന. ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഭർത്താവ്.
സോനയെ തൂങ്ങിയ നിലയിൽ കണ്ട ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിൽ അവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ട് നൽകുമെന്നാണ് വിവരം.
സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സോനയുടെ വീട്ടുകാർക്ക് വിഷയത്തിൽ പരാതിയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment