മഴക്കാല രോഗങ്ങൾ കവർന്നത് 113 ജീവനുകൾ

 


മഴക്കാലത്ത് സംസ്ഥാനത്തുണ്ടായ പകര്‍ച്ചവ്യാധികളിൽ 113 പേർ മരിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ച പനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. 3,80,186 പേരാണ് വിവിധ പകര്‍ച്ചവ്യാധികൾ കാരണം ചികിത്സ തേടിയത്. ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post