1298 സ്ഥലത്ത് വൈദ്യുതക്കമ്പി പൊട്ടിവീണു 343 വൈദ്യുതത്തൂൺ തകർന്നു ജീവനക്കാർ കഠിനാധ്വാനത്തിൽ

 


കണ്ണൂർ : കാറ്റിലും മഴയിലും വൻ തിരിച്ചടി നേരിട്ടത് കെ.എസ്‌.ഇ.ബി.ക്ക്‌. ഒരാഴ്ചയായി കെ.എസ്.ഇ.ബി.ക്ക്‌ സംഭവിച്ച നഷ്ടം ചില്ലറയല്ല. ജില്ലയിൽ 1298 സ്ഥലത്ത് കമ്പി പൊട്ടിവീണു. 343 വൈദ്യുതത്തൂൺ തകർന്നു. നാല് ട്രാൻസ്‌ഫോർമറുകൾ പ്രവർത്തനരഹിതമായി. ജീവനക്കാർ സർവശേഷിയും ഉപയോഗപ്പെടുത്തി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.


ജില്ലയിൽ 1298 ഇടങ്ങളിലാണ് കമ്പി പൊട്ടിവീണത്. മലയോരം ഉൾപ്പെടുന്ന ശ്രീകണ്ഠപുരം സർക്കിളിൽ 762 സ്ഥലത്ത് എൽ.ടി. ലൈൻ പൊട്ടിവീണു. കണ്ണൂരിൽ 536 സ്ഥലത്ത് കമ്പി പൊട്ടി. 11 സ്ഥലത്ത് എച്ച്.ടി. ലൈൻ വീണു. മലയോരത്താണ് നാല് ട്രാൻസ്‌ഫോർമറുകൾ പ്രവർത്തനരഹിതമായത്. 

കണ്ണൂരിൽ വെള്ളംകയറിയതിനെ തുടർന്ന് വിവിധ ട്രാൻസ്‌ഫോർമറുകൾ ഓഫാക്കിയിരുന്നു. ലൈൻ കമ്പികൾ കൂട്ടിമുട്ടാതിരിക്കാൻ കണ്ണൂർ സർക്കിളിൽ രണ്ടുലക്ഷത്തോളം 'സ്‌പേസർ' സ്ഥാപിച്ചിരുന്നു. ഇതുകാരണം കമ്പി കൂട്ടിമുട്ടലുംമറ്റും കുറഞ്ഞതായി അധികൃതർ അറിയിച്ചു. 

അപകടം അറിയിക്കാൻ 1912

:വൈദ്യുതി സംബന്ധമായ അപകടങ്ങളും മറ്റ്‌ അടിയന്തര സാഹചര്യങ്ങളും അറിയിക്കുന്നതിന് 9496010101 എന്ന പ്രത്യേക എമർജൻസി നമ്പറിലേക്ക് വിളിക്കാം. 1912 എന്ന ടോൾഫ്രീ നമ്പറും ഉപയോഗിക്കാം.

Post a Comment

Previous Post Next Post