നിയന്ത്രണം വിട്ട കാർ പോലീസിന്റെ ക്യാമറയും മതിലും ഗെയിറ്റും ഇടിച്ച് തകർത്തു




ആലക്കോട്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ കെട്ടിടത്തിന്റെ മതിലും ഗെയിറ്റും ഇടിച്ച് തകർത്തു. മലയോര ഹൈവേയിലെ ജംഗ്ഷനിൽ അരങ്ങം പോലീസ് സ്റ്റേഷന് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. നെല്ലിപ്പാറ ഭാഗത്ത്
നിന്ന് അരങ്ങം റോഡിലേക്ക്
വന്ന കെ.എൽ 58 എ.സി 4261 കാറാണ് അപകടത്തിൽപ്പെട്ടത്.അരങ്ങത്തെ ശ്രീശൈലം വിജയൻ മാസ്റ്ററുടെ അരങ്ങം ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ മതിലും ഗെയിറ്റുമാണ് തകർത്തത്. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പോലീസിന്റെ നിരീക്ഷണ
ക്യാമറയും കാറിടിച്ച് തകർത്തു.സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കേടുപാടുകൾ നേരിട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്ത് തീപിടിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയത്. നെല്ലിപ്പാറ, കുട്ടാപറമ്പ്, പൂവഞ്ചാൽ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തമൊഴിവായത്.

Post a Comment

Previous Post Next Post