നടുവിൽ : പോളിടെക്നിക് കോളേജ് പ്രവേശനം ഈ അധ്യയന മുതൽ നടത്താനുള്ള നടപടികൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. പോളിടെക്നിക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ ഈമാസംതന്നെ ഉണ്ടാകും. കോളേജ് ആരംഭിക്കുന്നതിന് 35 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
ജില്ലയിൽ കഴിഞ്ഞ അധ്യയനവർഷം ഏകദേശം 6276 പേർ പോളിടെക്നിക് കോളേജ് അഡ്മിഷനുവേണ്ടി അപേക്ഷിച്ചെങ്കിലും 1133 പേർക്ക് മാത്രമാണ് ലഭിച്ചത്. ഓട്ടോമൊബൈൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനമുണ്ടാകുക.
Post a Comment