തളിപ്പറമ്പ്: ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിവിധ ഇടങ്ങളിൽ അടിപ്പാതകളും മേൽപ്പാതകളും അനുവദിച്ചു. 12 മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലും അനുവദിച്ച അടിപ്പാതകൾ കോരൻപീടികയിൽ കൊട്ടിയൂർ നന്മഠം അമ്പലത്തിന് സമീപം, കുപ്പം പാലത്തിന് സമീപം, കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെ മൂന്നെണ്ണവും,10 മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരത്തിൽ കീഴാറ്റൂർ തിട്ടയിൽ പാലത്തിന് സമീപവും,10 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ ഉയരത്തിലും കീഴാറ്റൂർ-പ്ലാത്തോട്ടം റോഡ്, കൂവോട്-മുള്ളൂൽ-ഏഴാം മൈൽ റോഡ്, കൂവോട്-തുരുത്തി റോഡിൽ കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെയും,12 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലും കുപ്പം-പഴയങ്ങാടി റോഡിലും ആണ് അടിപ്പാത നിർമിക്കുക.
12 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലും ഉള്ള മേൽപാലം തളിപ്പറമ്പ്-പട്ടുവം റോഡിൽ നിർമിക്കും. ഇത് കൂടാതെ 70 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളോട് കൂടിയ രണ്ട് ഫ്ലൈ ഓവറുകൾ ബക്കളം-കടമ്പേരി റോഡിലും, ധർമശാല-പറശിനിക്കടവ് റോഡിലും നിർമിക്കും. നേരത്തെ ദേശീയ പാത കടന്നു പോകുന്ന പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുകയും ഇത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണുന്നതിന് എം.വി. ഗോവിന്ദൻ എംഎൽ എ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത അധികൃതർ സ്ഥലം സന്ദർശിച്ചതോടെയാണ് പാതകൾ യഥാർഥ്യമാകുന്നത്.
.webp)
Post a Comment