ചാണോക്കുണ്ടിൽ ലൈസൻസില്ലാത്ത ഹോട്ടൽ അടപ്പിച്ചു

 


ചാണോകുണ്ട് : ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ടിൽ പ്രവർത്തിക്കുന്ന സന്തോഷ് ഹോട്ടലാണ് ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്തതിനെ തുടർന്ന് അടപ്പിച്ചു. സന്തോഷ് ഹോട്ടലിൽ നിന്നും കഴിഞ്ഞ ദിവസം നൽകിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി എന്ന് സ്വകാര്യ വ്യക്തി ആരോഗ്യവകുപ്പിന് പരാതി നൽകിയിരുന്നു.

തുടർന്ന് ഒടുവള്ളിയിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി. 

തുടർന്ന് ഫുഡ് സേഫ്റ്റി അധികൃതരെ വിവരം അറിയിക്കുകയും അവർ പരിശോധന നടത്തിയപ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post