ലൈസന്‍സി അവധിയെടുത്താല്‍ സെയില്‍സ്മാന് റേഷന്‍ കട നടത്താന്‍ അനുമതി



ലെസൻസികള്‍ക്ക് റേഷൻ കട അവധി അനുവദിക്കുമ്ബോള്‍ കടയുടെ നടത്തിപ്പ് ചുമതല അംഗീകൃത സെയില്‍സ്മാനെ ഏല്‍പ്പിക്കുവാൻ അനുവാദം നല്‍കി സര്‍ക്കാര്‍.

തീര്‍ത്ഥാടനം/ ചികിത്സ/ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പരമാവധി 60 ദിവസം റേഷൻകട നടത്തിപ്പില്‍ നിന്ന് മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അംഗീകൃത സെയില്‍സ്മാന്റെ ഉത്തരവാദിത്തത്തില്‍ കട നടത്തുവാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. അതേസമയം മാറി നില്‍ക്കേണ്ടിവരുന്ന ആവശ്യം എന്താണെന്ന് ഉദ്യോഗസ്ഥരെ രേഖാമൂലം ബോധ്യപ്പെടുത്തിയിരിക്കണം.

Post a Comment

Previous Post Next Post