കണ്ണൂര്‍ : പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.
തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി ഒരാള്‍ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആള്‍ പെട്ടെന്ന് വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായാണ് വിവരം.
ഭര്‍തൃമതിയായ യുവതിയുടെ ഇരു കൈകളിലും ആണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ഷിമിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. മാലൂര്‍ തൃക്കടാരിപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആക്രമണം നടത്തിയെന്നാണ് മൊഴി.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment