ആലക്കോട്: തളിപ്പറമ്ബ് ഒടുവള്ളിതട്ട് മടക്കാടില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
മലപ്പുറം തേരക്കടവ് സ്വദേശി രത്നകുമാര്‍ (46)ആണ് പിടിയിലായത്. കഴിഞ്ഞ 21ന് രാവിലെ 8.15നും 9.30നും ഇടയിലായിരുന്നു ഒടുവള്ളിത്തട്ട് മടക്കാടെ എം.സി മോൻസൻ്റെ വീട് കുത്തിത്തുറന്ന് രണ്ടരപവൻ സ്വര്‍ണവും 20,000രൂപയും കവര്‍ച്ച ചെയ്തത്.
സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഇരിക്കൂറില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കിരണ്‍, അഭിരാജ് എന്നിവരെ ഇരിക്കൂര്‍ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മടക്കാട് മോഷണം നടത്തിയതും ഇവര്‍ തന്നെയാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് തളിപ്പറമ്ബ് എസ്.ഐ യദു കൃഷ്ണൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കസ്റ്റഡിയില്‍ വാങ്ങി മടക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം കര്‍ണ്ണാടകയിലെ കുൻസൂറിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്താൻ സഹായിച്ചയാളാണ് ഇപ്പോള്‍ പിടിയിലായ മലപ്പുറം തേരക്കടവ് സ്വദേശി രത്നകുമാര്‍. പൊലിസ് സംഘം കര്‍ണാടകയില്‍ എത്തി സ്വര്‍ണ്ണാഭരണം കണ്ടെടുത്തു. രത്നകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment