വിവരാവകാശ കമീഷൻ ഉത്തരവ് സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും നിയമ പരിധിയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും വിവരാവകാശ നിയമത്തിന്‍റെ പരിധിയിലെന്ന് വിവരാവകാശ കമീഷൻ ഉത്തരവ്.
മലപ്പുറം ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട അപ്പീല്‍ തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കമീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സ രേഖകള്‍ വിവരാവകാശ നിയമത്തിലെ രണ്ട് എഫിന്‍റെ പരിധിയില്‍ വരുമെന്നാണ് കമീഷന്‍റെ കണ്ടെത്തല്‍. എന്തൊക്കെയാണ് 'വിവരം' എന്ന വാക്കിന്‍റെ നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളുന്നതെന്നാണ് നിയമത്തിലെ രണ്ട് എഫില്‍ പരാമര്‍ശിക്കുന്നത്. പബ്ലിക് അതോറിറ്റിക്ക് ആവശ്യമെങ്കില്‍ റെഗുലേറ്ററി അധികാരം ഉപയോഗിച്ച് സ്വകാര്യ ശേഖരത്തിലുള്ള വിവരം എടുക്കാമെന്ന് വ്യവസ്ഥയുണ്ട്.
ഇത് സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളുടെ കാര്യത്തില്‍ ബാധകമാണെന്നാണ് ഉത്തരവിലെ നിരീക്ഷണം. വിവരം ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ ചികിത്സ രേഖ ലഭ്യമാക്കണം. അതാത് ജില്ലകളിലുള്ള ഡി.എം.ഒ ഓഫിസിലെ ഇൻഫര്‍മേഷൻ ഓഫിസറാണ് അപലറ്റ് അധികാരി. വിവരാവകാശ പരിധിയില്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടുമെന്ന് 2015ല്‍ തന്നെ കേന്ദ്ര വിവരാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും നടപ്പായിരുന്നില്ല കേന്ദ്ര വിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാര്യയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സ രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പെടുമെന്ന് 2015 മേയില്‍ വിധി പറഞ്ഞത്.
കൃത്രിമം തടയാന്‍ അതാതു ദിവസം തന്നെ ചികിത്സരേഖകള്‍ രോഗികള്‍ക്ക് നല്‍കാൻ ആശുപത്രികള്‍ക്ക് ചുമതലയുണ്ടെന്നും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും കേന്ദ്ര വിവരാവകാശ കമീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിയമസാധുതയില്‍ ആശയക്കുഴപ്പം സ്വകാര്യ ആശുപത്രികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍പെടുത്തി കമീഷൻ ഉത്തരവിറക്കിയെങ്കിലും ഇതിന്‍റെ സാധുതയില്‍ ആശയക്കുഴപ്പം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ വിവിധ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാറിന്‍റെ സാമ്ബത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയേ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരൂ.സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്നിരിക്കെ, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താൻ സാധിക്കില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

Post a Comment