പൈതൽമല ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് ഇരട്ടിയാക്കി; പ്രതിഷേധം

 


ആലക്കോട് : കാപ്പിമല-മഞ്ഞപ്പുല്ല്-പൈതൽമല പ്രവേശന നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം. 30 രൂപയുണ്ടായിരുന്നത് 60 രൂപയായാണ് വർധിപ്പിച്ചത്. സന്ദർശകരിൽനിന്ന് പാസിനത്തിൽ ലക്ഷങ്ങൾ പിരിച്ചെടുക്കുന്നതല്ലാതെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇവിടെയില്ല.


ശൗചാലയമോ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമോ ഇല്ല. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇല്ലെന്ന് വികസനസമിതി ആരോപിച്ചു. 

തുക വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്നും സഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി കാപ്പിമല -മഞ്ഞപ്പുല്ല് -പൈതൽമല ടൂറിസം വികസനത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. റോയി ഈറ്റയ്ക്കൽ, ക്രിസ്റ്റീൻ പുത്തൻപുര, മൈക്കിൾ പൈകട, ഷാജി വള്ളിയാംതടത്തിൽ, ബേബി പെരുമ്പള്ളിക്കുന്നേൽ, റോജി ഈറ്റയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post