കേന്ദ്ര ജിഎസ്‌ടി വകുപ്പിലെ കല്പറ്റ ഓഫീസ് സൂപ്രണ്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍.
ഹരിയാന സ്വദേശി പര്‍വീന്ദര്‍ സിങ്ങിനെയാണ് വിജിലൻസ് വയനാട് യൂണിറ്റ് പിടികൂടിയത്.ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ ഇൻപുട് ടാക്സ് ക്രെഡിറ്റ് ഇളവ് ചെയ്യുവാൻ പാടില്ല എന്നാണ് നിയമം.എന്നാല്‍ മാനന്തവാടി സ്വദേശിയായ കരാറുകാരൻ 2018-2019 സാമ്ബത്തിക വര്‍ഷം ഐ ടി സിയില്‍ പത്ത് ലക്ഷത്തില്‍പരം രൂപ കുറവ് വരുത്തിയാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്.
ഇത് കണ്ടു പിടിച്ച ഉദ്യോഗസ്ഥൻ പര്‍വീന്ദര്‍ സിംഗ്,പലിശ തുക ഉള്‍പ്പെടെ ഐ ടി സി അടിയന്തിരമായി അടക്കാൻ നിര്‍ദ്ദേശം നല്‍കി.തുടര്‍ന്ന് കല്പറ്റ ഓഫീസിലെത്തിയ കരാറുകാരനോട് പ്രവീന്ദര്‍ സിംഗ് അഞ്ചുലക്ഷം രൂപ കൂടി പിഴയായി അടക്കണമെന്നും അല്ലെങ്കില്‍ തനിക്ക് 3 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ആദ്യ ഗഡുവായി ഒരു ലക്ഷം ഉടൻ നല്‍കാൻ ആവശ്യപ്പെട്ടതോടെ കരാറുകാരൻ വിജിലൻസില്‍ പരാതി നല്‍കുകയായിരുന്നു.വിജിലൻസ് വയനാട് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് സി ബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമൊരുക്കിയ കെണിയില്‍ കല്‍പ്പറ്റയില്‍ വെച്ച് ഉദ്യോഗസ്ഥൻ പിന്നീട് കുടുങ്ങുകയായിരുന്നു.
കല്പറ്റ സെന്റ്രല്‍ ടാക്സ് ആൻഡ് എക്സൈസ് വകുപ്പ് ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ വെച്ചാണ് സൂപ്രണ്ട് കൈക്കൂലി വാങ്ങിയത്.പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഹാജരാക്കും.

Post a Comment