കോട്ടയം: പൂവന്തുരുത്ത് വ്യവസായ മേഖലയില്‍ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട നിലയില്‍. ളാക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ആക്രമിച്ചതെന്ന് സംശയം.
പുലര്‍ച്ചയൊണ് സംഭവം. മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി ഫാക്ടറിയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് എത്തി. ജോസ് ഇത് തടഞ്ഞതോടെ വാക്കുതര്ക്കായി. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.
ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Post a Comment