ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. തിരുവനന്തപുരത്തെ പൊന്മുടിയിലാണ് ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യൻഷിപ്പ് നടക്കുക. ഒക്ടോബർ 26 മുതൽ 29 വരെയാണ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. 30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം പുരുഷ-വനിതാ കായിക താരങ്ങൾ പൊന്മുടിയിൽ നടക്കുന്ന മത്സരത്തിൽ മാറ്റുരയ്ക്കും. പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരം.
Post a Comment