കരുവൻചാൽ: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ന
ടന്ന പെൺകുട്ടികളുടെ ജില്ലാതല വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും, അണ്ടർ 19 വിഭാഗത്തിൽ കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.
അണ്ടർ 17, 19 വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
പി. രഘുനാഥ്, പ്രവീൺ മാത്യു, പ്രിൻസിപ്പൽ ബിജു ജോസഫ്, മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, പ്രകാശ് പുത്തേട്ട്, ഷൈജൻ ചാക്കോ, ജോസ് ജോസഫ്, ലിബി ബിനോ എന്നിവർ പ്രസംഗിച്ചു.



Post a Comment