കണ്ണൂർ : റോഡിൽ ക്യാമറ വന്നതോടെ ഹെൽമെറ്റില്ലാ യാത്രക്കാർ കുറഞ്ഞു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഹെൽമെറ്റിനുള്ളിലായി. ഹെൽമെറ്റ് വിപണിയിലും തിരക്കാണ്. എന്നാൽ ക്യാമറയിൽനിന്ന് രക്ഷപ്പെടാൻ നിലവാരമില്ലാത്ത ഹെൽമെറ്റ് വാങ്ങി ധരിക്കുന്നവരുമുണ്ട്. നല്ല ഹെൽമെറ്റ് ഇടൂവെന്നാണ് അധികൃതർ പറയുന്നത്.
ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്നയാളും പിൻസീറ്റിലിരിക്കുന്നവരും ഗുണനിലവാരമുള്ള ഹെൽമെറ്റ് ശരിയായ രീതിയിൽ ധരിക്കണം. അല്ലാതെ ക്യാമറയെ പേടിച്ച് യാത്രചെയ്യുന്നത് അപകടകരമാണ്.
ഇത്തരം ഹെൽമെറ്റുകൾ മാത്രമാണ് റോഡപകടങ്ങളിൽ സുരക്ഷ ഉറപ്പ് നൽകുന്നത്. 800 രൂപ മുതൽ ഇവയുടെ വിപണിവില. എന്നാൽ റോഡരികിലും മറ്റും വ്യാജ ഐ.എസ്.ഐ. സ്റ്റിക്കറുകൾ പതിച്ച വിലകുറഞ്ഞ ഹെൽമെറ്റുകളുണ്ട്.
സോറി, ലിഫ്റ്റില്ലഹെൽമെറ്റില്ലാ യാത്രയ്ക്ക് പിഴവന്നതോടെ ബൈക്ക്, സ്കൂട്ടർ യാത്രക്കാർ ഇപ്പോൾ ലിഫ്റ്റ് കൊടുക്കാറില്ല. ഹെൽമെറ്റ് ഉപയോഗിക്കാത്ത ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി പിടിച്ചത്. അതിൽ പിറകിലിരിക്കുന്നയാൾ ഹെൽമെറ്റ് വെക്കാത്ത കേസുകളാണേറെ.
ഹെൽമെറ്റിന്റെ ക്ലിപ്പിടാതെ സഞ്ചരിച്ചവർക്കും പിഴയുണ്ട്. പിറകിലെ ആൾ ഹെൽമെറ്റിന് പകരം തൊപ്പിയിട്ടാലും ക്യാമറ പിടിക്കും.
ഹെൽമെറ്റില്ലാതെ ഓടിച്ചാൽ 500 രൂപയാണ് പിഴ. ബൈക്കിന്റെ പിറകിലിരുന്നാലും 500 രൂപ നൽകണം.

Post a Comment