യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​ടി; എ​യ​ർ ഇ​ന്ത്യ സൗ​ജ​ന്യ സ്നാ​ക്സ് ബോ​ക്സ് വി​ത​ര​ണം നി​ർ​ത്തി




ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ സ്നാ​ക്സ് ബോ​ക്സ് വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കി. ഇ​നി മു​ത​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ഭ​ക്ഷ​ണം വേ​ണ​മെ​ങ്കി​ൽ ബു​ക്ക് ചെ​യ്യ​ണം. വി​മാ​ന​ത്തി​ൽ​നി​ന്നു പ​ണം ന​ൽ​കി​യും ഭ​ക്ഷ​ണം വാ​ങ്ങാം


ബ​ജ​റ്റ് എ​യ​ർ ലൈ​ൻ​സ് എ​ന്ന സ​ങ്ക​ൽ​പ്പ​ത്തി​ലാ​ണ് സൗ​ജ​ന്യ സ്നാ​ക്സ് ബോ​ക്സ് ന​ൽ​കി​യി​രു​ന്ന​ത്. ക്രൂ ​അം​ഗ​ങ്ങ​ൾ​ക്കു ഹോ​ട്ട​ലി​ലെ പ്ര​ത്യേ​ക മു​റി​യി​ലു​ള്ള താ​മ​സം നേ​ര​ത്തെ എ​യ​ർ ഇ​ന്ത്യ നി​ർ​ത്തി​യി​രു​ന്നു.


പി​ന്നാ​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന കോ​ട​തി​യെ സ​മീ​പി​ച്ചു. ഡ​ൽ​ഹി ലേ​ബ​ർ കോ​ട​തി ഈ ​തീ​രു​മാ​നം സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.


സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ശേ​ഷം വ​രു​മാ​ന വ​ർ​ധ​ന ല​ക്ഷ​മി​ട്ടാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യ്ക്ക് പു​റ​മേ സ്നാ​ക്സ് ബോ​ക്സ് കൂ​ടി വി​ത​ര​ണം നി​ർ​ത്തു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

Post a Comment

Previous Post Next Post