ലഹരി വിരുദ്ധ ദിനത്തില്‍ വ്യത്യസ്ഥതയാര്‍ന്ന ആശയവുമായി ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍

 


നടുവിൽ:ലഹരി വിരുദ്ധ ദിനത്തില്‍ വ്യത്യസ്ഥതയാര്‍ന്ന ആശയവുമായി ചെമ്ബന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ രംഗത്ത്. ലഹരി വിരുദ്ധ ക്ലബ്ബും ലൈവ് ആര്‍ട് ക്ലബ്ബും സംയുക്തമായി നിര്‍മ്മിച്ച കൂറ്റന്‍ നിര്‍മ്മിതി കാഴ്ചക്കാരില്‍ ഏറെ കൗതുകമാണ് ഉണ്ടാക്കുന്നത്.

ചെമ്ബന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബും ലൈവ് ആര്‍ട് ക്ലബ്ബും വേറിട്ട ആശയവുമായാണ് ഇക്കുറി ലഹരി വിരുദ്ധ ദിനത്തില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ ആളുകളിലേക്ക് ലഹരി വിരുദ്ധ ആശയം വേഗത്തില്‍ എത്തിക്കാം എന്ന തിരിച്ചറിവില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ്.


പരിസ്ഥിതി സൗഹാര്‍ദ്ദ മായ രീതിയില്‍ പോസ്റ്റര്‍ നിര്‍മ്മിക്കുക എന്നത് ഇതിനായി തിരഞ്ഞെടുത്തതോ തങ്ങളുടെ സ്‌കൂള്‍ മാതാനത്ത് നിറഞ്ഞു നില്‍ക്കുന്ന പച്ചച്ചപുല്‍ത്തകിടിയും രാവിലെ 8 മണിക്ക് ആരംഭിച്ച്‌ 11 മണിയാകുമ്ബോഴേയ്ക്കും പുല്‍ത്തകിടിയില്‍ ആരെയും വിസ്മരിപ്പിക്കും വിധം തീര്‍ത്തത് 85 അടി നീളവും 65 അടി വീതിയിലും ഉള്ള ലഹരി വിരുദ്ധ പോസ്റ്റര്‍ ഒന്നായ് ഒപ്പരം എന്ന പേരില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിക്ക് ചിത്രകലാ അധ്യാപകനും സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബ് കോര്‍ഡിനേറ്ററുമായ ശ്രീനി ചെമ്ബന്തൊട്ടി ,ഹെഡ്മാസ്റ്റര്‍ ബിജു സി എബ്രഹാം , ബെന്നി ജോസഫ്, സാബിന്ദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

Previous Post Next Post