കൊച്ചി: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോര്‍ജ് കൊല്ലത്ത് അപകടത്തില്‍ മരിച്ചു. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്ബോള്‍, സഞ്ചരിച്ച വാഹനം കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 10.45ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം. കെഎസ്‌ആര്‍ടിസി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇ.പി.ജോര്‍ജ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
പാരിപ്പള്ളി ആശുപത്രിയില്‍ ഇൻക്വസ്റ്റ് നടപടികള്‍ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Post a Comment