ആംബുലന്‍സും ഓട്ടോറിക്ഷയും ഇടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം



തൃശ്ശൂർ: ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറും എടത്തിരിഞ്ഞി സ്വദേശിയുമായ ജിതിൻ (36) ആണ് മരിച്ചത്.

ജിത്തുവിന്‍റെ ഭാര്യ തളിക്കുളം ചിറ്റൂര്‍ വീട്ടില്‍ നീതു, മകൻ അദ്രിനാഥ് (മൂന്ന് വയസ്), നീതുവിന്‍റെ പിതാവ് കണ്ണൻ എന്നിവര്‍ക്ക് പരിക്കേറ.


മൂന്നു പേരുടെയും നിലഗുരുതരം. ഇവരെ ജൂബിലി മിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നീതുവും അദ്രിനാഥും വെന്‍റിലേറ്ററിലാണ്. കണ്ണനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.



പുലര്‍ച്ചെ 1.50ഓടെ തൃശൂരിലെ എറവ് കപ്പല്‍പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. വാടാനപ്പള്ളിയിലെ നീതുവിന്‍റെ വീട്ടില്‍ ഇന്നലെ വിവാഹ ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞിന് സുഖമില്ലാതായോടെ ഡോക്ടറെ കാണിക്കാൻ ചന്ദ്രമതി ആശുപത്രിയിലെത്തിയത്. ജിത്തുവിന്‍റെ ജേഷ്ടന്‍റെ ഓട്ടോയിലാണ് വാടാനപ്പള്ളിയിലേക്ക് മടങ്ങിയത്.


വാടാനപ്പള്ളിയില്‍ നിന്ന് രോഗിയുമായി തൃശൂരിലേക്ക് വരികയായിരുന്നു ആംബുലൻസ്. ആംബുലൻസിലെ ആര്‍ക്കും പരിക്കില്ല.

Post a Comment

Previous Post Next Post