ഉദയഗിരിയിൽ കാട്ടുപന്നികൾ ചത്തനിലയിൽ

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ പുല്ലരി തൊമരക്കാട് പ്രദേശത്ത് കാട്ടുപന്നികളെ പറമ്പുകളിൽ ചത്തനിലയിൽ കണ്ടത്തി. ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നോളം സ്ഥലങ്ങളിൽ കാട്ടുപന്നികൾ ചത്ത നിലയിലാണ്. പറമ്പുകളിൽ നിന്ന് അസഹനീയമായ ദുർഗന്ധം വന്നതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ജീർണ്ണിച്ച നിലയിൽ പലയിടങ്ങളിലായി കാട്ടുപന്നികളുടെ
ജഡങ്ങൾ കണ്ടത്. കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പന്നി ഫാമുകൾ പ്രവർത്തിക്കുന്ന പ്രദേശം കൂടിയാണിത്. സംഭവം നാട്ടുകാർ പഞ്ചായത്ത് വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കാട്ടുപന്നികൾ ചത്തത് എന്തെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ മൂലമാണോയെന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post