കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ കൂട്ടം പതിനൊന്ന് വയസ്സുകാരനെ കടിച്ചു കൊന്നു

 


കണ്ണൂര്‍ : മുഴപ്പിലങ്ങാട് തെരുവ് നായ കൂട്ടത്തിന്റെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുല്‍ റഹ്മയില്‍ നിഹാലാണ്.

അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്.


ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകള്‍ കൂട്ടമായി അക്രമിച്ചത്. നിഹാലിന് സംസാരശേഷി ഉണ്ടായിരുന്നില്ല.വീടിൻ്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെയാണ് നിഹാലിനെ കണ്ടെത്തിയത്.ആശുപത്രിയില്‍ എത്തുമ്ബോഴേക്കും മരിച്ചിരുന്നു.മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ആളൊഴിഞ്ഞ വീട്ടിനടുത്താണ് സംഭവം. 


ഞായറാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട്ടിന് സമീപം കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയില്‍ കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ബഹ്റിനില്‍ ജോലി ചെയ്യുന്ന നൗഷാദ് - നു സീഫ ദമ്ബതികളുടെ മകനാണ് നിഹാല്‍ .

Post a Comment

Previous Post Next Post