വാഹനാപകടത്തിൽ പരുക്കേറ്റ കന്നഡ നടൻ സൂരജ് കുമാർ എന്ന ധ്രുവന്റെ വലതുകാൽ മുറിച്ചു മാറ്റി. സൂരജിന്റെ ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പാണ് ദാരുണ സംഭവം. ശനിയാഴ്ചയാണ് സൂരജിന്റെ ഇരുചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റതോടെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. മലയാളി പ്രിയ വാര്യർ ആയിരുന്നു നായിക.
Post a Comment