ജിയോ ട്രൂ 5ജി സേവനം ഇനി കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും

 


കൊച്ചി: ജിയോ ട്രൂ 5ജി സേവനം കേരളത്തില്‍ 35 നഗരങ്ങളിലും നിരവധി ടൗണുകളിലും ഉള്‍പ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു.

കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 ലധികം ചെറു പട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയൻസ് ജിയോ.


ഇതോടെ ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ പയ്യന്നൂര്‍, തിരൂര്‍, കാസര്‍ഗോഡ്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്ബാവൂര്‍, കുന്നംകുളം, ഇരിങ്ങലക്കുട,കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍, ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്ബ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നി നഗരങ്ങളില്‍ ലഭ്യമാണ്.

ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്‌വര്‍ക്ക് കവര്‍ ചെയ്യുന്നുണ്ട്. കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത് എന്നത് എടുത്തു പറയേണ്ട ഒരു നേട്ടമാണ്.


700 MHz, 3500 MHz,ബാൻഡുകളിലുടനീളം ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5G സ്പെക്‌ട്രം, കാരിയര്‍ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഏറ്റവും നല്ല സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാൻ സഹായിക്കുന്നു.


”കേരളത്തിലെ എല്ലാ 14 ജില്ലാ ആസ്ഥാനങ്ങളിലും ജിയോ ട്രൂ 5G സേവനങ്ങളുടെ ലഭ്യത പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങളോടുള്ള, പ്രത്യേകിച്ച്‌ യുവജനങ്ങളോടുള്ള ജിയോയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം. സംസ്ഥാനത്തെ ഉപയോക്താക്കള്‍ തിരഞ്ഞെടുത്ത ഓപ്പറേറ്ററും ഏറ്റവും പ്രിയപ്പെട്ട സാങ്കേതിക ബ്രാൻഡുമാണ് ജിയോ.


വിനോദസഞ്ചാരം, ഉല്‍പ്പാദനം, എസ്‌എംഇകള്‍, ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഓട്ടോമേഷൻ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഗെയിമിംഗ്, ഐടി എന്നീ മേഖലകളില്‍ അനന്തമായ വളര്‍ച്ചാ അവസരങ്ങളോടെ ജിയോ ട്രൂ 5G സേവനങ്ങള്‍ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കും. ഈ മേഖലകളെ ഡിജിറ്റൈസ് ചെയ്യാനുള്ള ഞങ്ങളുടെ ഉദ്യമത്തില്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുന്ന കേരള സംസ്ഥാന സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്.” ജിയോ വക്താവറിയിച്ചു.


2023 ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5G സേവനങ്ങള്‍ ആരംഭിക്കും.

Post a Comment

Previous Post Next Post