ആലക്കോട്:കുറുമാത്തൂർ റോഡരികിൽ ബാർബർ ഷോപ്പ് മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ കടുത്ത നടപടിയുമായി കുറുമാത്തൂർ പഞ്ചായത്ത്. കരുവഞ്ചാലിലെ ഹൊസാൻ ബാർബർ ഷോപ്പ്
ഉടമയിൽ നിന്നാണ് പഞ്ചായത്ത് 25,000 രൂപ പിഴയീടാക്കിയത്.താഴെ ചൊറുക്കള മുയ്യം റോഡിലാണ് നിരവധി വലിയ പാക്കറ്റുകളിൽ നിറച്ച് മുടിയും ബാർബർ ഷോപ്പിലെ മറ്റ് മാലിന്യങ്ങളും തള്ളിയത്. പരാതിയെത്തുടർന്ന് പ്രസിഡണ്ട് വി.എം.സീന, വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തധികൃതർ സ്ഥലത്തെത്തി മുടിമാലിന്യം, സോഡാകുപ്പികൾ, ഗ്ലാസുകൾ അടക്കമുള്ള മാലിന്യങ്ങൾ പരിശോധിച്ചു. കരുവഞ്ചാലിലെ കൊക്കോ കൂൾബാർ, ഹൊസാൻ ബാർബർ ഷോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇതെന്ന് പരിശോധനയിൽ വ്യക്തമായി.ഇത് രണ്ടും ഒരേ സ്ഥാപനമാണ്. മൂന്ന് വർഷം മുമ്പാണ് കൊക്കോ കൂൾബാർ പ്രവർത്തിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ഹാസാൻ ബാർബർ ഷോപ്പ് ആണ് പ്രവർത്തിക്കുന്നത്. ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യം സംസ്കരിക്കാൻ മറ്റൊരാളെ ഏൽപ്പിച്ചതായിരുന്നു. അവരാണ് മുയ്യം റോഡിൽ മാലിന്യം നിക്ഷേപിച്ചത്. മാലിന്യത്തിൽ നിന്ന്
മുമ്പ് പ്രവർത്തിച്ചിരുന്ന കൊക്കോ കൂൾബാറിന്റെ മെനു കാർഡാണ് പഞ്ചായത്തധികൃതർക്ക് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കടയുടമയെ കണ്ടെത്തിയത്.
Post a Comment