കൂത്തുപറമ്പിടുത്ത് മെരുവമ്ബായിയില്‍ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു.
മട്ടന്നൂര്‍ ഉരുവച്ചാല്‍ കയനിയിലെ കുഴിക്കല്‍ മഞ്ചേരിപ്പൊയിലിലെ അരവിന്ദാക്ഷന്‍(68), ചെറുമകന്‍ ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. കൂത്തുപറമ്ബ്-മട്ടന്നൂര്‍ റോഡില്‍ മെരുവമ്ബായിയില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വരികയായിരുന്ന ടവേര നിയന്ത്രണംവിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െ്രെഡവര്‍ അഭിഷേക്(25), ശില്‍പ(30), ആരാധ്യ (11), സ്വയംപ്രഭ(55), ഷിനു (36), ധനുഷ (28), സിദ്ധാര്‍ഥ് (8), സാരംഗ്(8) എന്നിവര്‍ക്കാണ് പരുക്ക്. വിദേശത്തു നിന്നെത്തിയ ശില്‍പ്പയെയും കൂട്ടി മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment