തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വന്‍ കുതിച്ചുചാട്ടമാണ് സ്വര്‍ണവിലയിലുണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്.
അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചത്. ആഗോളതലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തുകയാണ്.കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
: സ്വര്‍ണ്ണ ശേഖരം ഉയര്‍ത്തി സെന്‍ട്രല്‍ ബാങ്കുകള്‍; ആദ്യ അഞ്ചില്‍ ഇന്ത്യയും
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി. വിപണിയില്‍ വില 4755 രൂപയായി. ഒരു ഗ്രാം
തുടര്‍ച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് 84 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസത്തെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍
മെയ് 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,560 രൂപ
മെയ് 3 - ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ ഉയര്‍ന്നു. വിപണി വില 45,200 രൂപ
മെയ് 4 - ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 45,600 രൂപ
മെയ് 5 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 45,760 രൂപ

Post a Comment