അടക്കാത്തോട്: അടയ്ക്കാത്തോട് സെന്‍റ് ജോസഫ് ദേവാലയത്തില്‍ മോഷണം. പള്ളിക്കുള്ളിലെ രണ്ട് നേര്‍ച്ചപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചു.
വ്യാഴാഴ്ച പട്ടാപ്പകലാണ് സംഭവമെന്ന് സംശയിക്കുന്നു. വിശ്വാസികളെത്തി പ്രാര്‍ഥിക്കുന്നതിനാല്‍ പകല്‍ സമയം പള്ളി പൂര്‍ണമായും അടച്ചിടാറില്ല. വെള്ളിയാഴ്ച പള്ളിയില്‍ എത്തിയ കപ്യാരാണ് നേര്‍ച്ചപ്പെട്ടി തുറന്നുകിടക്കുന്നത് കണ്ടത്. ഉടന്‍ പള്ളി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
കേളകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 25,000 രൂപയ്ക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്. സമീപത്തെ സ്കൂളിന്‍റെ സിസിടിവിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ പള്ളിയിലേക്ക് കയറി പോകുന്നതും കുറച്ചുസമയത്തിനുശേഷം തിരിച്ചു വരുന്നതും പതിഞ്ഞിട്ടുണ്ട്. തിരിച്ചുവരുന്ന സമയത്ത് ഇയാളുടെ കൈവശം ഒരു ബാഗും ഉണ്ടായിരുന്നു.
പ്രദേശത്ത് മുന്പ് കണ്ടിട്ടില്ലാത്ത ഇയാളാകാം മോഷ്ടാവ് എന്നാണ് സംശയിക്കുന്നത്. കേളകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment