പേരാവൂര്‍: ലോറി ക്ലീനറെ അടിച്ചുകൊന്ന സംഭവത്തില്‍ ഡ്രൈവറെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പുന്നല തെക്കെക്കരയിലെ നിഷാദിനെയാണ്(28) പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യത്.പുന്നല നടന്നൂരിലെ സിദ്ദിക്ക് (29) ആണ് കൊല്ലപ്പെട്ടത്.നിടുംപൊയില്‍ മാനന്തവാടി റോഡരികില്‍ ചാമുണ്ടി കോറയുടെ സമീപം ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്.പ്രതി ലോറി ഡ്രൈവര്‍ നിഷാദ് കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.ആന്ധ്രയില്‍ നിന്ന് കൂത്തുപറമ്പിലേക്ക് സിമന്റ് കൊണ്ടുവരികയായിരുന്ന ലോറിയിലാണ് ഇരുവരും ഉണ്ടായുരുന്നത്.വാക് തര്‍ക്കത്തെ തുടര്‍ന്ന് വാഹനത്തിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് അടിച്ചു കൊന്നതായാണ് വിവരം.സിദ്ധിക്കിന്റെ മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Post a Comment